Wednesday, 22 February 2012
Sunday, 12 February 2012
ACCക്ക് സമനില
വെള്ളി 12/2/2012
ജിദ്ദ പാകിസ്ഥാനി ടീമും മൊബൈലിയും സംയുക്തമായി നടത്തപെടുന്ന പാക് ടൂര്‍ണ്ണമെന്റില്‍ ACCക്ക് സമനില:-
ജിദ്ദ: മൊബൈലി വിന്നേസ് ട്രോഫിക്ക് വേണ്ടിയുള്ള പാക് ടൂര്‍ണ്ണമെന്റില്‍ പാക് ടീമിനോട് ഒന്നേ ഒന്ന് അനുപാതത്തില്‍ കളി അവസാനിച്ചു
ഇരു ടീമുകളും ശക്തമായി കളിച്ചു, ഇരു ടീമുകളും ഒരോ ഗോളുകള്‍ നേടി വാശിയേറിയ പോരാട്ടം കാഴ്ച വെച്ചു
എസിസിക്ക് വേണ്ടി അവസാന നിമിശം സഫീറാണ് ഗോള്‍ നേടിയത്
Friday, 10 February 2012
സിഫ് ഫുട്ബാള്‍ മേളക്ക് വര്‍ണ്ണ സുന്ദര തുടക്കം
ജിദ്ദ,
സൗദി ഇന്ത്യന് ഫുട്ബാള് ഫോറം ടൂര്‍ണ്ണമെന്റിന് ഇന്നലെ മിനിസ്ട്രി ഓഫ് എഡുകേഷന്‍ സ്റ്റേഡിയത്തില്‍ നിറപ്പകിട്ടോടെ തുടക്കംകുറിച്ചു, വിവിധ ടീമുകളുടെ മാര്‍ച്ച് പാസ്റ്റും നിശ്ചല ദ്രശ്യങ്ങളാലും സ്റ്റേഡിയം രണ്ടായിരത്തി പന്ത്രണ്ട് സിഫിന് സാക്ഷ്യം വഹിച്ചു,
ആദ്യകളിയില്‍ സിഫ് ജേതകളായ ഏസിസി ബ്ലുസ്റ്റാറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്പ്പിച്ചു,
ശക്തമായ കളിയില്‍ ഇരുടീമുകളും നിരന്തരം നല്ല ഷോട്ടുകള്‍ കാഴ്ച് വെച്ചു, എസിസിയുടെ സിറാജ് രണ്ട് ഗോളുകള്‍ അടിച്ച് Man of the match കരസ്തമാക്കി...
സഫീറിന്റെ ക്യാപ്റ്റന സിയിലായിരുന്നു എസിസിയുടെ ടീം ഇന്നലെ കളിക്കാന്‍ ഇറങ്ങിയത്, കളി തുടങ്ങി ഏതാനും നിമിഷങ്ങള്‍ തന്നെ ബ്ലുസ്റ്റാറിനെതിരെ സ്കോര്‍നേടാന്‍ കഴിഞ്ഞിരുന്നു.സിറാജിനെ കൂടാതെ എസിസിക്ക് വേണ്ടി ഷിഹാബ് ഒരു ഗോള്‍ നേടി..

Saturday, 4 February 2012
പാക് മൊബൈലി ടൂര്‍ണ്ണമെന്റില്‍ ACCക്ക് സമനില........
ഇന്നലെ (വെള്ളി -) ജിദ്ദ പാകിസ്ഥാനി ടീമും മൊബൈലിയും സംയുക്തമായി നടത്തപെടുന്ന പാക് ടൂര്‍ണ്ണമെന്റില്‍ ACC ശക്തരായ അഫ്ഗാനിസ്ഥാന് ടീമിനോട് സമനില പിടിച്ചു....
ഇരു ടീമുകളും ശക്തമായി കളിച്ചുവെങ്കിലും സ്കോര്‍ നേടാന്‍ ക്ഴിയാതെ കളി അവസാനിക്കുകയായിരുന്നു.
പല സമയത്തും അഫ്ഗാന്‍ ടീമിനെ വിറപ്പിച്ച് കോള്‍ മുഖത്ത് ആക്രമണം നടത്തിയ എസിസിക്ക് സ്കോര്‍ നേടാന്‍ കഴിയാത്തത് നിരാശയാക്കിയെങ്കിലും നല്ല പന്ത് കളിയുടെ നിമിശങ്ങളാല്‍ കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി ,
ഇത് വരുന്ന പ്രഥമ സിഫ് ടൂര്‍മെന്റിനുള്ള മുന്നൊരുക്കം മാത്രമാണ് എന്നാണ് എസിസി കോച്ച് സലീം കണ്ണൂര്‍ അറിയിച്ചത്
ഈ മാസം പത്തിനാണ് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള മിനിസ്ട്രി ഓഫ് എഡുകേഷന്‍ സ്റ്റേഡിയത്തില്‍ പ്രഥമ സിഫ് ഫുട്ബാള്‍ തുടങ്ങുന്നത്
Wednesday, 1 February 2012
ജിദ്ദയില്‍ സിഫ് (സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം) - വെസ്റ്റേണ്‍ യുണിയന്‍ സോക്കര്‍ ഈ മാസം 10ന് ആരംഭിക്കും.
ജിദ്ദയില്‍ സിഫ് (സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം) - വെസ്റ്റേണ്‍ യുണിയന്‍ സോക്കര്‍ ഈ മാസം 10ന് ആരംഭിക്കും.
ജിദ്ദയിലെ ഇരുപത്തിയഞ്ചോളം ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളുടെയും അതുള്‍ക്കൊള്ളുന്ന നാനൂറോളം കളിക്കാരുടെയും കൂട്ടായ്മയായി 1995-ല്‍ രൂപീകൃത മായ സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം (സിഫ്) സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മേള വിപുലമായ സജ്ജീകരങ്ങളോടെ ഫെബ്രുവരി 10ന് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സിഫ് ഭാരവാഹികളും വെസ്റ്റേണ്‍ യുണിയന്‍ അധികൃതരും ജിദ്ദയില്‍ ഇന്ന് (ബുധന്‍) രാത്രി ഒമ്പത് മണിക്ക് ഗോള്‍ഡന്‍ ദുലിപ് ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അന്താരാഷ്‌ട്ര നിലവാരത്തിലുള്ള മിനിസ്ട്രി ഓഫ് എഡുകേഷന്‍ സ്റ്റേഡിയത്തിലാണ് (കുബ്രി മുറബ്ബക്ക് സമീപം) മത്സരങ്ങള്‍ അരങ്ങേറുക.
15 ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണ്ണമെന്റ് മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കും. വെസ്റ്റേണ്‍ യൂണിയന്‍ ആണ് മുഖ്യ സ്പോണ്സര്‍. വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാല് മണിക്ക് മത്സരം ആരംഭിക്കും. രണ്ടാമത്തെ മത്സരം ഫ്ലഡ് ലിറ്റ് സംവിധാനത്തോടെയായിരിക്കും.
ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫൈസ് അഹമ്മദ് കിദ്വായി മുഖ്യതിഥിയായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകളും അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ് ചടങ്ങിനെ വര്‍ണ്ണശബളമാക്കുമെന്ന് സിഫ് പ്രസിഡന്റ് ഹിഫ്സുറഹ്മാന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദലി മുസ്ലിയാരകത്ത്, വെസ്റ്റേണ്‍ യുണിയന്‍ റീജ്യണല്‍ മാനേജര്‍ ഹാഷിഖ്, ദിലീപ് ഇബ്രാഹീം (മീഡിയ കണക്ടര്‍), സിഫ് മുന്‍ പ്രസിഡന്റ്‌മാരായ ടി.പി. അഹമ്മദ്, കെ.പി. അബ്ദുസ്സലാം, മറ്റു ഭാരവാഹികളായ നിസാം മമ്പാട്, ബേബി (ഈസ്റ്റെര്ന്‍), മുക്താര്‍, കബീര്‍ കൊണ്ടോട്ടി, സുലൈമാന്‍, ഉസ്മാന്‍ ഇരുമ്പുഴി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
Reported by
SAMAD KARADAN Thursday, 13 October 2011
Santhosh Trophy coach & Former Calicut
University Coach Visited ACC Practice
session on 09th october 2011
Report and photo
Sirajudeen Thayyil
Thursday, 22 September 2011
റിയാദ്: സൗദിയുടെ 81ാമത് ദേശീയ ദിനം നാളെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ജിദ്ദയിലായിരുന്ന അബ്ദുല്ല രാജാവ് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. രാജ്യത്തുടനീളം നിരവധി പരിപാടികളാണ് ഇനിയുള്ള ദിവസങ്ങളില്‍ നടക്കുക. റിയാദ് നഗരസഭ തലസ്ഥാനത്ത് ഇന്നും നാളെയുമായി 12 ഇന പരിപാടികളാണ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പാരമ്പര്യ കലാ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി റിയാദ് നഗരിയുടെ വിവിധ ഭാഗങ്ങളില്‍ ആറ് വന്‍ തമ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. മനാഖ് അല്‍ അബ്ദുല്‍ അസീസ് പാര്‍ക്ക്, ഈസ്റ്റ് റിങ് റോഡിലെ മൈതാനം, കിങ് അബ്ദുല്‍ അസീസ് ഹിസ്റ്റോറിക്കല്‍ സിറ്റി, ഡിപ്ളമാറ്റിക് ക്വാര്‍ട്ടറിലെ കിന്‍ദി മൈതാനം, അരീജാ, ഖാദിസിയ്യ എന്നിവിടങ്ങളിലാണ് ടെന്‍റുകള്‍ നിര്‍മിച്ചത്.
കുടുംബങ്ങളെ ലക്ഷ്യമാക്കി ആദ്യത്തെ രണ്ട് കേന്ദ്രങ്ങളില്‍ നാടകങ്ങള്‍ അരങ്ങേറും. മലസിലെ അമീര്‍ ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയത്തിലാണ് യുവജനങ്ങളെ ആകര്‍ഷിക്കുന്ന കലാ-കായിക പ്രകടനങ്ങള്‍ നടക്കുക. സ്വദേശ-വിദേശ സംഘങ്ങളാണ് ആകര്‍ഷകമായ കായിക പരിപാടികള്‍ അവതരിപ്പിക്കുന്നതെന്ന് നഗരസഭ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കവിയരങ്ങുകളാണ് സാഹിത്യകാരന്മാരെ ആകര്‍ഷിക്കുന്ന മുഖ്യ പരിപാടി. അറബി സാഹിത്യ ഭാഷയിലുള്ള കവിയരങ്ങ് ഇന്നും സംസാര ഭാഷയിലുള്ളത് നാളെയും നടക്കും. റിയാദ് ആര്‍ട്സ് ക്ളബുമായി സഹകരിച്ചാണ് കവിയരങ്ങുകള്‍ സംഘടിപ്പിക്കുന്നത്. സൗദിയുടെ ചരിത്രം കുറിച്ചിട്ട ചിത്രങ്ങളുടെ പ്രദര്‍ശനവും ദേശീയ ദിന പരിപാടികളോടൊന്നിച്ച് ഒരുക്കുന്നുണ്ട്.
നഗരമധ്യത്തിലെ ദീറിയിലാണ് ഒൗദ്യോഗിക പരിപാടികള്‍ നടക്കുക. മേഖല അസി. ഗവര്‍ണര്‍ അമീര്‍ സത്താം ബിന്‍ അബ്ദുല്‍ അസീസ് പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കും.
ആശംസകള്‍....

Subscribe to:
Posts (Atom)