Monday, 21 May 2012

എസിസി-ബി SIFF ജേതാക്കൾ



മൂന്നര മാസത്തെ കാൽപന്ത് കളിയുടെ മാമാങ്കത്തിന്ന് ജിദ്ദയിൽ മിനിസ്ട്രി ഓഫ് എഡുകേഷൻ സ്റ്റേഡിയത്തിൽ തിരശീലയിട്ടു,മൊത്തം പതിനഞ്ച് ടീമുകളാണ് മാറ്റുരച്ചത്, അവേശകരമായ മത്സരങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റേഡിയം കണ്ടത്, ഈ വർഷം വെസ്റ്റേൺ യൂണീയൻ ആയിരുന്നു SIFFനൊപ്പംചേർന്ന് ഈ മത്സരങ്ങൾ നടത്തിയത്,



                                                  എസിസി സ്പോൺസർ, AL ABEER

ബി ഡിവിഷൻ ഫൈനലിൽ ഹസ്സ്ൻ ഗസ്സാവി എസിസി ടീം മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്ത്യൻ ഇസ്ക്കൂൾ ടീമിനെ തോൽപ്പിച്ചു, നന്നായി കളിച്ച ഒരു ടീമുകളും തങ്ങളെ മികവ് കാണിച്ചു എങ്കിലും എസിസി ശക്താമായ നീക്കങ്ങളിൽ സ്കൂൾ ടീമിനെ തളക്കുകയായിരുന്നു, എസിസിയുടെ കളിക്കാർ ശക്തമായി കളിച്ചു വിജയവും വരിക്കുകയായിരുന്നു,
എ-ഡിവിഷനിൽ ബിസിസിയെ അൽബസാമി ഫ്രണ്ട്സ് ഒന്നിനെതിരൊ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു, സിഫ് ചരിത്രത്തിൽ ഹാട്രിക് നേടയ ഹാരിസാണ് ഫ്രണ്ട്സിന്റെ വിജയ ശിൽപ്പി.






ഫൈനൽ മത്സരം കാണാൻ നിരവധി ഫുട്ബാൾ പ്രേമികൾ പങ്കെടുത്തു,ആശംസകൾ അർപ്പിക്കൻ ജിദ്ദയിലെ പ്രമുഖ വ്യക്തിക്കളും വിവിധ സംഘടൻ ഭാരവാഹിക്കളും സ്റ്റേടിയത്തിൽ ഉണ്ടായിരുന്നു,
വിജയികൾക്കുള്ള ട്രോഫികൾ താരിഫ് നിസ്കസ്, മുഹമ്മദ് ആഷിക്. ഹജ് കൗൺസിലർ മുഹമ്മദ് നീർ ഷൈക് തുടങ്ങിയവർ വിതരണം ചൈതു,ഇന്ത്യൻ കൗൺസിലർ ജനറൽ ഫായിസ് അഹമ്മദ് ഖിദ്വായി കെം ഷാജി എം എൽ എ,ആലുങ്ങൽ മുഹമ്മദ്,വി പി മുഹമ്മദലി ,കെടി മുജീബ്,സലാം മമ്പാട്,സൈദ് മസൂദ് അഹമ്മദ് എന്നി പ്രമുഖ വ്യക്തികളും ഫൈനൽ വീക്ഷിക്കാന്നും ആശംസകൾ അർപ്പിക്കാനും എത്തിയിരുന്നു
സിഫിൽ പങ്കെടുത്ത എല്ലാ ടീമുകളും തങ്ങളുടെ മാർച്ച് പാസ്റ്റിൽ അണി നിരന്നു, വിവിധ കലാ പരിപാടികളും ഫൈനലിന്ന് മാറ്റുക്കൂട്ടി.

Thursday, 3 May 2012

സിഫ് ഫുട്ബാളിൽ ഇനി സെമി

വെസ്റ്റേൺ യൂണിയൻ സിഫ് ഫൂട്ബാളിൽ ഇനി സെമി പോരട്ടങ്ങൾ, എസിസിയുടെ ഇരു ടീമുകളും സെമിയിൽ പ്രവേശിച്ചു, വാശിയേറിയ മത്സരങ്ങൾ കാഴ്ച വെച്ച് കഴിഞ്ഞ മത്സരത്തിൽ അൽ അബീർ എസിസി എ ടീം രണ്ടാം നിര ടീമുമായി ഒരു ഗോൾ വഴങ്ങി  മമ്പാടിനെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു,
എസിസിയുടെ മിഡ്ഫീൽടർ സഹീർ കളിയിലെ കേമനാസി തിരഞ്ഞെടുത്തു,


ഇനി വരുന്ന മത്സരങ്ങൾ വീറും വാശിയും കൂടിയ സെമി മാച്ചുകളാണ്, എല്ലാം ടീമുകളും അതിനായ് ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ തങ്ങളുടെ പരീശിലനങ്ങൾ തുടങ്ങി കഴിഞ്ഞു, പല ടീമുകളും നാട്ടിൽ നിന്നും വൻ മാർജിനുള്ള കളിക്കാരെ തങ്ങളുടെ ടീം മികവിനായ് ജിദ്ദയിൽ എത്തിച്ച് ടീമിന്റെ മികവ് കൂട്ടിയും ഈ വർഷത്തെ സിഫ് നേടാൻ  അരകെട്ട് ഉറപ്പിക്കുകയും ചെയ്തു,

കഴിഞ്ഞ തവണത്തെ ജേത്തകൾ എന്ന നിലയിൽ എസിസി ടീം നല്ല മികവ് പുലർത്തുന്നു എന്ന് കോച്ച് സെലീം അറിയിച്ചു, പരിശിലനങ്ങൾ നല്ല നിലയിൽ പുരോഗമിക്കുന്നു എന്ന് കഴിഞ്ഞ ദിവസം പരിശീലന്നത്തിൽ ഏർപ്പെട്ട ടീം ആഗങ്ങൾ പറഞ്ഞു, ശക്തമായ ഒരു ടീം ലൈനപ്പ് എസിസിക്ക് ഉള്ളതിനാൽ ഈ വർഷം തങ്ങൾ കഴിഞ്ഞ വർഷത്തെപോലെ സിഫ് നേടും എന്നും മുൻ ക്യാപ്റ്റൻ അനീസ് ചെട്ടിയൻ എസിസി കൂടി കാഴ്ചയിൽ പ്രസ്താവിച്ചു..

എസിസി ബി ടീം ഇക്കുറി സിഫിൽ അവിസ്മരണീയ മുന്നേറ്റങ്ങളാണ് കാണികൾക്ക് നൽക്കിയത്, ഇതര ടീമുകളെ അപേക്ഷിച്ച് ഹസ്സൻ ഗസ്സാവി എസിസി ബി ടീം ഒരു പടി മുന്നിൽ തന്നെ, കഴിഞ്ഞ ദിവസത്തെ പരീശീല മത്സരങ്ങളിൽ നല്ല ഫോം തന്നെയാണ് ബി ടീം കഴ്ച് വെച്ചത്, കളിക്കാർ എല്ലാവരും കായിക ക്ഷമത തെളിയിച്ചതായും ടീം കമിറ്റി അറിയിച്ചു.


Monday, 26 March 2012

വീണ്ടും എസിസി ബി........



സൗദി ജിദ്ദ:-
വെസ്റ്റേൺ യൂണിയൻ സിഫ്ഫ് ഫുട്ബാൾ ടൂർണമെന്റിൽ, Dr.ഹസ്സൻ ഗസ്സാവി എസിസി ബി കേരള ഇലവനെ രണ്ടേ ഒന്നിന് തോല്പിച്ചു....


Saturday, 10 March 2012

ഹസ്സന്‍ ഗസ്സാവി ACC-Bക്ക് വിജയം


 സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറവും  വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫറും സംഘടിപ്പുക്കുന്ന പതിനാറാമത് SIFF-western soccer 2012 ജിദ്ദയിലെ പ്രഥമ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ  അവേശകരമായ  ഇന്നലത്തെ(March 9, 2012) മത്സരത്തില്‍ എസിസി ബി, ബിആര്‍സിയെ ഒരു ഗോളിന് തോല്പ്പിച്ചു, 
ഇരു ടീമുകളും വാശിയോടെ കളിച്ചുവെങ്കിലും അദ്യ പകുതി കഴിഞ്ഞ് എസിസി നേടിയ ഒരു ഗോളില്‍ ബിആര്‍സി തോല്‍വി വഴങ്ങുകയായിരുന്നു ,എസിസിക്ക് വേണ്ടി ഫൈറോസാണ് ഗോള്‍ നേടിയത്.


ഇന്നലെ മിനിസ്റ്റിറി ഓഫ് എഡുകേഷന്‍ മൈതാനിയില്‍ നടന്ന മറ്റു രണ്ടു  മത്സരങ്ങളില്‍, ശക്തരായ കബൈന്റ് ബ്രദേഴ്സ് യുനൈറ്റട് സ്പോട്സ് ക്ലബിനെ രണ്ടുഗോളുകള്‍ക്ക് തോല്പ്പിക്കുകയും,
 എബിസി കേരള ഇലവനും വൈസിസിയും ഏറ്റുമുട്ടിയതില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയും ചൈതു.................



Wednesday, 29 February 2012

Saturday, 25 February 2012

സിഫ് :എസിസി സമനിലയില്‍,


 photo by :jamal Nazar

ജിദ്ദ, വെസ്റ്റേണ്‍ യൂണിയന്‍ സിഫ്ഫ് സോക്കര്‍ ടൂര്‍ണമെന്റില്‍ ഇന്നലെ അല്‍ അബീര്‍ എസിസി ബിസിസിയോട് സമനില  വഴങ്ങി, ഒരു ഗോളിന് മുന്നിട്ടു നിന്ന ടീം എസിസി മോശം പ്രകടനമാണ് ഇന്നലെ സമനില വങ്ങേണ്ടി വന്നത്..
ശക്തമായ കളിയില്‍ നിരന്തരവിഴ്ചകള്‍ എസിസിക്ക്  വിനയാക്കുകയായിരുന്നു,


അതോടൊപ്പം മറ്റു രണ്ടു കളികളും ഇന്നലെ മിനിസ്റ്റിറി ഓഫ് എഡുകേഷന്‍ ഗ്രൗഡില്‍ നടന്നു
വൈ സി സി യും ഇന്ത്യന്‍ സ്കൂളും തമ്മിലുള്ള ആദ്യമല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം മല്‍സരത്തില്‍ ബ്ലൂസ്റ്റാര്‍ ടീം യുനൈറ്റട് സ്പോട്സ് ക്ലബിനെ ഒരു ഗോളിന് തോല്പ്പിച്ചു.


Photos by Nazim thayyil :-