Wednesday, 1 February 2012

ജിദ്ദയില്‍ സിഫ് (സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം) - വെസ്റ്റേണ്‍ യുണിയന്‍ സോക്കര്‍ ഈ മാസം 10ന് ആരംഭിക്കും.


ജിദ്ദയില്‍ സിഫ് (സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം) - വെസ്റ്റേണ്‍ യുണിയന്‍ സോക്കര്‍ ഈ മാസം 10ന് ആരംഭിക്കും.

ജിദ്ദയിലെ ഇരുപത്തിയഞ്ചോളം ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളുടെയും അതുള്‍ക്കൊള്ളുന്ന നാനൂറോളം കളിക്കാരുടെയും കൂട്ടായ്മയായി 1995-ല്‍ രൂപീകൃത മായ സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം (സിഫ്) സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മേള വിപുലമായ സജ്ജീകരങ്ങളോടെ ഫെബ്രുവരി 10ന് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സിഫ് ഭാരവാഹികളും വെസ്റ്റേണ്‍ യുണിയന്‍ അധികൃതരും ജിദ്ദയില്‍ ഇന്ന് (ബുധന്‍) രാത്രി ഒമ്പത് മണിക്ക് ഗോള്‍ഡന്‍ ദുലിപ് ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള മിനിസ്ട്രി ഓഫ് എഡുകേഷന്‍ സ്റ്റേഡിയത്തിലാണ് (കുബ്രി മുറബ്ബക്ക് സമീപം) മത്സരങ്ങള്‍ അരങ്ങേറുക.



15 ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണ്ണമെന്റ് മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കും. വെസ്റ്റേണ്‍ യൂണിയന്‍ ആണ് മുഖ്യ സ്പോണ്സര്‍. വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാല് മണിക്ക് മത്സരം ആരംഭിക്കും. രണ്ടാമത്തെ മത്സരം ഫ്ലഡ് ലിറ്റ് സംവിധാനത്തോടെയായിരിക്കും.

ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫൈസ്‌ അഹമ്മദ് കിദ്വായി മുഖ്യതിഥിയായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകളും അണിനിരക്കുന്ന മാര്‍ച്ച്‌ പാസ്റ്റ് ചടങ്ങിനെ വര്‍ണ്ണശബളമാക്കുമെന്ന് സിഫ് പ്രസിഡന്റ്‌ ഹിഫ്സുറഹ്മാന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദലി മുസ്ലിയാരകത്ത്, വെസ്റ്റേണ്‍ യുണിയന്‍ റീജ്യണല്‍ മാനേജര്‍ ഹാഷിഖ്, ദിലീപ് ഇബ്രാഹീം (മീഡിയ കണക്ടര്‍), സിഫ് മുന്‍ പ്രസിഡന്റ്‌മാരായ ടി.പി. അഹമ്മദ്, കെ.പി. അബ്ദുസ്സലാം, മറ്റു ഭാരവാഹികളായ നിസാം മമ്പാട്, ബേബി (ഈസ്റ്റെര്ന്‍), മുക്താര്‍, കബീര്‍ കൊണ്ടോട്ടി, സുലൈമാന്‍, ഉസ്മാന്‍ ഇരുമ്പുഴി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു


Reported by
SAMAD KARADAN

0 comments:

Post a Comment