Thursday, 22 September 2011

റിയാദ്: സൗദിയുടെ 81ാമത് ദേശീയ ദിനം നാളെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ജിദ്ദയിലായിരുന്ന അബ്ദുല്ല രാജാവ് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. രാജ്യത്തുടനീളം നിരവധി പരിപാടികളാണ് ഇനിയുള്ള ദിവസങ്ങളില്‍ നടക്കുക. റിയാദ് നഗരസഭ തലസ്ഥാനത്ത് ഇന്നും നാളെയുമായി 12 ഇന പരിപാടികളാണ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പാരമ്പര്യ കലാ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി റിയാദ് നഗരിയുടെ വിവിധ ഭാഗങ്ങളില്‍ ആറ് വന്‍ തമ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. മനാഖ് അല്‍ അബ്ദുല്‍ അസീസ് പാര്‍ക്ക്, ഈസ്റ്റ് റിങ് റോഡിലെ മൈതാനം, കിങ് അബ്ദുല്‍ അസീസ് ഹിസ്റ്റോറിക്കല്‍ സിറ്റി, ഡിപ്ളമാറ്റിക് ക്വാര്‍ട്ടറിലെ കിന്‍ദി മൈതാനം, അരീജാ, ഖാദിസിയ്യ എന്നിവിടങ്ങളിലാണ് ടെന്‍റുകള്‍ നിര്‍മിച്ചത്.
കുടുംബങ്ങളെ ലക്ഷ്യമാക്കി ആദ്യത്തെ രണ്ട് കേന്ദ്രങ്ങളില്‍ നാടകങ്ങള്‍ അരങ്ങേറും. മലസിലെ അമീര്‍ ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയത്തിലാണ് യുവജനങ്ങളെ ആകര്‍ഷിക്കുന്ന കലാ-കായിക പ്രകടനങ്ങള്‍ നടക്കുക. സ്വദേശ-വിദേശ സംഘങ്ങളാണ് ആകര്‍ഷകമായ കായിക പരിപാടികള്‍ അവതരിപ്പിക്കുന്നതെന്ന് നഗരസഭ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കവിയരങ്ങുകളാണ് സാഹിത്യകാരന്മാരെ ആകര്‍ഷിക്കുന്ന മുഖ്യ പരിപാടി. അറബി സാഹിത്യ ഭാഷയിലുള്ള കവിയരങ്ങ് ഇന്നും സംസാര ഭാഷയിലുള്ളത് നാളെയും നടക്കും. റിയാദ് ആര്‍ട്സ് ക്ളബുമായി സഹകരിച്ചാണ് കവിയരങ്ങുകള്‍ സംഘടിപ്പിക്കുന്നത്. സൗദിയുടെ ചരിത്രം കുറിച്ചിട്ട ചിത്രങ്ങളുടെ പ്രദര്‍ശനവും ദേശീയ ദിന പരിപാടികളോടൊന്നിച്ച് ഒരുക്കുന്നുണ്ട്.
നഗരമധ്യത്തിലെ ദീറിയിലാണ് ഒൗദ്യോഗിക പരിപാടികള്‍ നടക്കുക. മേഖല അസി. ഗവര്‍ണര്‍ അമീര്‍ സത്താം ബിന്‍ അബ്ദുല്‍ അസീസ് പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കും.

ആശംസകള്‍....

Tuesday, 6 September 2011







ജിദ്ദയില്‍ സിഫ് [SIFF ] ഫുട്ബാള്‍ മത്സരങ്ങള്‍ വരുന്ന ഏതാനും മാസങ്ങളില്‍ നടക്കുമെന്ന്, സിഫ് സംഘാടകര്‍ അറിയിച്ചു