Saturday, 4 February 2012

പാക് മൊബൈലി ടൂര്‍ണ്ണമെന്റില്‍ ACCക്ക് സമനില........


ഇന്നലെ (വെള്ളി -) ജിദ്ദ പാകിസ്ഥാനി ടീമും മൊബൈലിയും സംയുക്തമായി നടത്തപെടുന്ന പാക് ടൂര്‍ണ്ണമെന്റില്‍ ACC ശക്തരായ  അഫ്ഗാനിസ്ഥാന്   ടീമിനോട് സമനില പിടിച്ചു....
ഇരു ടീമുകളും ശക്തമായി കളിച്ചുവെങ്കിലും സ്കോര്‍ നേടാന്‍ ക്ഴിയാതെ കളി അവസാനിക്കുകയായിരുന്നു.
പല സമയത്തും അഫ്ഗാന്‍ ടീമിനെ വിറപ്പിച്ച് കോള്‍ മുഖത്ത് ആക്രമണം നടത്തിയ എസിസിക്ക് സ്കോര്‍ നേടാന്‍ കഴിയാത്തത് നിരാശയാക്കിയെങ്കിലും നല്ല പന്ത് കളിയുടെ നിമിശങ്ങളാല്‍ കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി , 
ഇത് വരുന്ന പ്രഥമ സിഫ് ടൂര്‍മെന്റിനുള്ള മുന്നൊരുക്കം മാത്രമാണ് എന്നാണ് എസിസി കോച്ച് സലീം കണ്ണൂര്‍ അറിയിച്ചത്


ഈ മാസം പത്തിനാണ് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള മിനിസ്ട്രി ഓഫ് എഡുകേഷന്‍ സ്റ്റേഡിയത്തില്‍ പ്രഥമ സിഫ് ഫുട്ബാള്‍ തുടങ്ങുന്നത്

0 comments:

Post a Comment